Nupur Sharma's hate remark
ന്യൂഡല്‍ഹി: പ്രവാചകനെതിരായ ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തര്‍, കുവൈത്ത്, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
ഇത്തരം പ്രസ്താവനകള്‍ തീവ്രവാദവും വിദ്വേഷവും വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്ന് കുവൈത്തും പരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മ പരസ്യമായി മാപ്പു പറയണമെന്ന് മറ്റു രാജ്യങ്ങളും ആവശ്യപ്പെട്ടു. അതേസമയം തന്റെ മതവിശ്വാസത്തെ വ്രണപ്പെടുത്തിയപ്പോള്‍ പരാമര്‍ശിച്ചതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ പ്രസ്താവന പിന്‍വലിക്കുന്നതായും നൂപുര്‍ ശര്‍മ വ്യക്തമാക്കി.
ഇതിനിടെ ഇന്ത്യയില്‍ കാന്‍പൂര്‍ അടക്കമുള്ള സ്ഥലങ്ങള്‍ ഈ വിഷയത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നൂപുര്‍ ശര്‍മയ്‌ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ബി.ജെ.പി യുടെ ദേശീയ വക്താവായ നൂപുറിനെയും പാര്‍ട്ടിയുടെ മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ ജിന്‍ഡലിനെയും സസ്‌പെന്‍ഡ് ചെയ്തു.
Keywords: Gulf countries, Nupur Sharma, Hate speech, Case
COMMENTS