Gold smuggling case
കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സ്വപ്‌ന സുരേഷിന് രഹസ്യമൊഴി നല്‍കാന്‍ അനുമതി. എറണാകുളം ജില്ലാ കോടതിയാണ് അനുമതി നല്‍കിയത്. തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ രഹസ്യ മൊഴി നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വപ്‌ന ജില്ലാ കോടതിയെ സമീപിച്ചിരുന്നു.
തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, ഇ.ഡിയുടെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതില്‍ സ്വപ്‌നയുടെ രഹസ്യമൊഴി എടുക്കുന്നതു തന്നെയാണ് ഇ.ഡിക്ക് സൗകര്യവും. നേരത്തെ സ്വപ്‌നയുടെ മൊഴികള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് രഹസ്യമൊഴി ഇ.ഡിക്ക് സഹായകരമാകുന്നത്.
Keywords: Swapna Suresh, ED, Secret statement
COMMENTS