Gold smuggling case
തിരുവനന്തപുരം: ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം.
കോണ്‍ഗ്രസ് കരിദിനാചരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്കെതിരെ കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയുമായിരുന്നു.
സംഘര്‍ഷത്തില്‍ എം.കെ പ്രേമചന്ദ്രന്‍ എം.പി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. കോഴിക്കോട്ടും മലപ്പുറത്തുമൊക്കെ പൊലീസും പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. കോഴിക്കോട് പൊലീസ് മര്‍ദ്ദനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മലപ്പുറത്ത് പത്തു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Keywords: Gold smuggling case, Opposition, CM, Protest
COMMENTS