Ganesh Kumar is against Idavela Babu
കൊച്ചി: താരസംഘടന അമ്മയില്‍ ഭിന്നത. അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടന്‍ ഗണേഷ്‌കുമാര്‍ രംഗത്തെത്തി. അമ്മയെ ക്ലബ്ബിനോടു താരതമ്യം ചെയ്ത ഇടവേള ബാബു മാപ്പുപറയണമെന്നും ദിലീപ് രാജിവച്ചതുപോലെ വിജയ് ബാബു രാജിവയ്ക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.
അമ്മ ചാരിറ്റബിള്‍ സൊസൈറ്റിയാണെന്നും ക്ലബ്ബല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിജീവിത പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അമ്മ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടന്‍ ഷമ്മി തിലകനെതിരെയുള്ള നടപടിയിലും ഗണേഷ് കുമാര്‍ പ്രതിഷേധം രേഖപ്പെടുത്തി.
Keywords: AMMA, Ganesh Kumar, Idavela Babu, Club
COMMENTS