After lengthy discussions, the BJP has decided to field Draupadi Murmu, a former governor of Jharkhand and a tribal woman, as its presidential candida
അഭിനന്ദ്
ന്യൂഡല്‍ഹി: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും ഗോത്ര വര്‍ഗക്കാരിയുമായ ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജെപി തീരുമാനിച്ചു.
ബി.ജെ.പി. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുക്കപ്പെട്ടാല്‍, ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ ആദിവാസി വനിതയാകും 64കാരിയായ ദ്രൗപദി മുര്‍മു.
അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് ജൂലായ് 18 നു നടക്കും. വോട്ടെണ്ണല്‍ 21നാണ്. പുതിയ രാഷ്ട്രപതി ജൂലായ് 25 ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ അന്തിമമായി നിശ്ചയിക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമാണ് മുര്‍മുവിന്റെ പേര് പ്രഖ്യാപിച്ചത്. ബോര്‍ഡ് ഈ സ്ഥാനത്തേക്ക് 20 പേരുകള്‍ ചര്‍ച്ച ചെയ്തു. ഒരു ഘട്ടത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പേര് സജീവ ചര്‍ച്ചയ്ക്കു വന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേരും ചര്‍ച്ചയില്‍ വന്നിരുന്നു.
2017 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിലും ദ്രൗപദി മുര്‍മുവിന്റെ പേര് ചര്‍ച്ചയ്ക്കു വന്നിരുന്നു. അന്ന് അന്നത്തെ ബിഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിന്റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്.
ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായ ദ്രൗപതി മുര്‍മു കൗണ്‍സിലറായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഒഡീഷയില്‍ നിന്ന് രണ്ട് തവണ ബിജെപി നിയമസഭാംഗമായി. ബിജെപിയുടെ പിന്തുണയോടെ ബിജു ജനതാദള്‍ സംസ്ഥാനം ഭരിച്ച വേളയില്‍ നവീന്‍ പട്‌നായിക് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു.
ഒഡീഷയിലെ ബിജെപിയുടെ മയൂര്‍ഭഞ്ച് ജില്ലാ ഘടകത്തിന്റെ അദ്ധ്യക്ഷയായിരുന്നു. ഒഡീഷ അസംബ്ലിയില്‍ റൈരംഗ്പൂരിനെ പ്രതിനിധാനം ചെയ്തു.
ഇതേസമയം, യശ്വന്ത് സിന്‍ഹയെ ബിജെപി ഇതര പാര്‍ട്ടികളുടെ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തിരുന്നു.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശരദ് പവാര്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, മുന്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവര്‍ മത്സരിക്കാന്‍ വിസമ്മതിച്ചതോടെയാണ് സിന്‍ഹയുടെ പേര് ഉയര്‍ന്നു വന്നത്.
Summary: After lengthy discussions, the BJP has decided to field Draupadi Murmu, a former governor of Jharkhand and a tribal woman, as its presidential candidate. The BJP Former Union Minister Yashwant Sinha is the opposition candidate. If elected, Draupadi Murmu, 64, will be the first tribal woman to become President of India.
COMMENTS