Crime Nandakumar under police custody
കൊച്ചി: മന്ത്രി വീണ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്ന യുവതിയുടെ പരാതിയില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. ക്രൈം വാരികയുടെ എഡിറ്ററായ നന്ദകുമാറിന്റെ മുന്‍ ജീവനക്കാരിയാണ് വ്യാജ വീഡിയോ നിര്‍മ്മിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും നിഷേധിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചുവെന്നും കാട്ടി പൊലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് കാക്കനാട് പൊലീസ് ഇയാളെ ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരിയായ യുവതിക്കും മറ്റൊരു യുവാവിനുമെതിരെ നന്ദകുമാര്‍ നല്‍കിയ പരാതി അന്വേഷിക്കുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും മന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയത് ഇയാളും പി.സി ജോര്‍ജുമാണെന്നുള്ള സോളാര്‍ കേസ് പ്രതി സരിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് നന്ദകുമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
Keywords: Crime Nandakumar, Arrest, Veena George
COMMENTS