Covid cases increases in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
കഴിഞ്ഞ ദിവസം 2993 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
പൊതുസ്ഥലം, ജനങ്ങള്‍ ഒത്തുചേരുന്നിടം, ജോലിസ്ഥലം, സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 500 രൂപയാണ് പിഴ ഈടാക്കുന്നത്.
Keywords: Covid, Mask, Mandatory, Rs.500
COMMENTS