Pinarayi Vijayan about Silver line project today
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാനാകുകയുള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് വിളപ്പില്‍ശാല ഇ.എം.എസ് അക്കാദമിയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം നേരത്തെ ആരെതിര്‍ത്താലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പല വേദികളിലും അദ്ദേഹം ഇത് ആവര്‍ത്തിച്ചതുമാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കടുത്ത ആഘാതമായിരിക്കാം സര്‍ക്കാരിനെ ഇത്തരത്തില്‍ ചിന്തിപ്പിച്ചത്.
പ്രതിപക്ഷ സമരങ്ങള്‍ വികസനത്തെ അട്ടിക്കാനുള്ളതാണെന്നും അതോടൊപ്പം സി.പി.എമ്മിലും വികസനപ്രവര്‍ത്തനത്തിന് തടയിടുന്നവരുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: CM, Silver line project, Central government
COMMENTS