Chowalloor Krishnankutty passes away
തൃശൂര്‍: ഭക്തിഗാനരചനയിലൂടെ ശ്രദ്ധേയനായ സാഹിത്യകാരന്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.
`ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം..', ഉദിച്ചുയര്‍ന്നു മാമല മേലേ ഉത്രം നക്ഷത്രം...' തുടങ്ങി ഒട്ടേറെ പ്രശസ്തമായ ഭക്തിഗാനങ്ങളുടെ രചയിതാവാണ്.
ഇതിനു പുറമെ സിനിമാ കഥ, തിരക്കഥ, സംഭാഷണം, ഡോക്യുമെന്ററി തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം കഴിവുതെളിയിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, കേരള കലാമണ്ഡലം മുകുന്ദരാജാ സ്മൃതി പുരസ്‌കാരം, പൂന്താനം ജ്ഞാനപ്പാനപുരസ്‌കാരം തുടങ്ങു പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: Chowalloor Krishnankutty, Passed away, Award


COMMENTS