Central minister V.Muraleedharan against CM
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. സംസ്ഥാനത്ത് നടന്നത് അങ്ങേയറ്റം രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്നും രാജ്യത്തിനു തന്നെ നാണക്കേടുണ്ടാക്കുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള സര്‍ക്കാര്‍ വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ യു.എ.ഇ കോണ്‍സുലേറ്റിലെ കരാര്‍ ജീവനക്കാരന് ഡിപ്ലോമാറ്റിക് ഐ.ഡി നല്‍കി ബാഗേജ് എത്തിക്കാനുള്ള സഹായം തേടുകയായിരുന്നെന്നും ഇത് രാജ്യത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി രാജ്യത്തിനു പുറത്തേക്ക് കറന്‍സി കൊണ്ടുപോയെന്നാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം. ഇത് ആസൂത്രിതമായി നടത്തിയ നീക്കമാണെന്നും ഇതിനായി വിദേശപൗരനായ കരാര്‍ ജീവനക്കാരന് സര്‍ക്കാര്‍ നയതന്ത്ര പരിരക്ഷ നല്‍കുന്നത് കേന്ദ്ര ഏജന്‍സികള്‍ക്ക് അയാളിലേക്കെത്താനുള്ള ബുദ്ധിമുട്ട് മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: V.Muraleedharan, CM, Gold smuggling case, ED
COMMENTS