Brewary case
തിരുവനന്തപുരം: ബ്രൂവറി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ബ്രൂവറി വിഷയത്തില്‍ അഴിമതി നടന്നെന്നു കാട്ടി രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി തള്ളണമെന്ന ഹര്‍ജി കോടതി തള്ളി. ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നല്‍കിയ ഹര്‍ജി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളുകയായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ അഴിമതിയുണ്ടെന്നും മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, അനുമതി ലഭിച്ച ജില്ലകളിലെ കമ്മീഷണര്‍മാര്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമാവശ്യപ്പെട്ടാണ് അന്ന് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഈ വിഷയത്തില്‍ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാലിപ്പോള്‍ കോടതി പരിഗണിക്കുന്നത് സ്വകാര്യ ഹര്‍ജിയുടെ ഭാഗമായുള്ള നിയമനടപടികളാണെന്ന രമേശ് ചെന്നിത്തലയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Keywords: Brewary case, Government, Ramesh Chennithala
COMMENTS