BJP workers raised black flags against Pinarayi Vijayan despite providing security unmatched by any other Kerala Chief Minister in history
സ്വന്തം ലേഖകന്‍
മലപ്പുറം: ചരിത്രത്തില്‍ മറ്റൊരു കേരള മുഖ്യമന്ത്രിക്കും നല്കിയിട്ടില്ലാത്ത സുരക്ഷ ഒരുക്കിയിട്ടും പിണറായി വിജയനു നേരേ ബി ജെ പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
പുതിയ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്യുന്നതിനായി തവനൂരിലേക്ക് പോകവേ കുന്ദംകുളത്ത് വച്ചാണ് ബി ജെ പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടിയത്.
അവിടെനിന്ന് തവനൂരിലെത്തിയ മുഖ്യമന്ത്രിക്കു നേരേ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും പ്രതിഷേധവുമായി രംഗത്തെത്തി.
ഉദ്ഘാടന വേദിക്കു പുറത്ത കരിങ്കൊടിയുമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ജല പീരങ്കി ഉള്‍പ്പെടെ ഉപയോഗിച്ച് തടയുകയായിരുന്നു. ബലപ്രയോഗത്തിനിടെ ബാരിക്കേഡിനിടയിലൂടെ അകത്തു കയറിയ ചിലരെ പൊലീസ് ഓടിച്ചിട്ടു പിടികൂടി നീക്കം ചെയ്തു.
ഇന്നലത്തെ പോലെ ഇന്നും കറുത്ത മാസ്‌ക് ധരിക്കാന്‍ ആരെയും പൊലീസ് അനുവദിച്ചില്ല. കറുത്ത മാസ്‌കുകാര്‍ക്ക് പൊലീസ് തന്നെ മഞ്ഞ മാസ്‌ക് നല്കി.
ഉദ്ഘാടനത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരെ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചുള്ളൂ. മാസ്‌ക് മാറ്റിക്കുന്നതിന്റെ ദൃശ്യങ്ങളെടുക്കാന്‍ മാദ്ധ്യമങ്ങളെ അനുവദിച്ചില്ല.
700 ല്‍ പരം പൊലീസുകാരെയാണ് മലപ്പുറത്തെ മുഖ്യമന്ത്രിയുടെ പരിപാടികളുടെ സുരക്ഷയ്ക്കായി വിന്യസിച്ചത്. ജില്ലയിലെ എല്ലാ ഡിവൈ എസ്പിമാരും ചേര്‍ന്നാണ് മുഖ്യമന്ത്രിയുടെ പരിപാടിയ്ക്ക് സുരക്ഷയൊരുന്നത്.
Summary: BJP workers raised black flags against Pinarayi Vijayan despite providing security unmatched by any other Kerala Chief Minister in history. On their way to Thavanur to inaugurate the new Central Jail, BJP workers raised a black flag at the CM's vehicle at Kundamkulam. The Youth Congress and the Youth League staged a protest against the Chief Minister who reached Thavanur.
COMMENTS