Another death due to flea infestation in Kerala. The deceased has been identified as Subitha (38), a resident of Parashala Aingkamam, Trivandrum
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ചെള്ളുപനി മരണം. തിരുവനന്തപുരം പാറശാല അയ്ങ്കാമം സ്വദേശി സുബിത (38)യാണ് മരിച്ചത്.
സുബിതയെ ആറാം തീയതി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പനിക്കൊപ്പം ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് പത്താം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇന്നു രാവിലെയാണ് മരണം സംഭവിക്കുകയായിരുന്നു.
ചെള്ളുപനി നിമിത്തം വര്‍ക്കല സ്വദേശി അശ്വതി (15) മൂന്ന് ദിവസം മുന്‍പ് മരിച്ചിരുന്നു. പനിയും ഛര്‍ദിയും പിടിപെട്ട അശ്വതി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മരുന്ന് നല്‍കി ആശുപത്രി അധികൃതര്‍ വീട്ടിലേക്ക് തിരിച്ചയച്ചു. പിറ്റേന്ന് അശ്വതി വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്കകം ഓക്‌സിജന്‍ ലെവല്‍ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു.
എലിയിലും പൂച്ചയിലും മറ്റും ഉണ്ടാകന്ന ചെള്ളുകളാണ് മനുഷ്യനിലേക്ക് ചെള്ളുപനി എത്തിക്കുന്നത്. ചെള്ള്, പേന്‍, മാന്‍ചെള്ള്, നായുണ്ണി എന്നിവ കടിച്ചാല്‍ ചെള്ളുപനി വരാം.
റിക്കെറ്റ്‌സിയേസി ടൈഫി കുടുംബത്തില്‍പ്പെട്ട ഒറെന്‍ഷി സുസുഗാമുഷി ബാക്ടീരിയയാണ് ചെള്ളുപനിക്കു കാരണമാകുന്നത്. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോള്‍ രോഗകാരിയായ ബാക്ടീരിയ ശരീരത്തിലേക്ക് കടക്കും.
COMMENTS