Anitha Pullayil's niyamasabha complex entry issue
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയില്‍ ലോക കേരള സഭ നടക്കുന്ന സമയത്ത് നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍.
അനിതയെ നിയമസഭാ മന്ദിരത്തില്‍ പ്രവേശിക്കാന്‍ സഹായിച്ച സഭാ ടിവിക്ക് സേവനം നല്‍കുന്ന നാല് ഏജന്‍സി ജീവനക്കാരെ പുറത്താക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു.
ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം അനിത ലോക കേരള സഭ നടക്കുന്ന സ്ഥലത്ത് എത്തിയിട്ടില്ലെന്നു വ്യക്തമാക്കിയ സ്പീക്കര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസുപയോഗിച്ച് സഭാമന്ദിരത്തില്‍ കയറിയതിനാണ് നടപടിയെന്നും വിശദീകരിച്ചു.
Keywords: Anitha Pullayil, niyamasabha complex, Entry
COMMENTS