ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം അതിരൂക്ഷമായി മാറുന്നു. ഡൽഹിയിൽ ഇന്ന് കോൺഗ്രസ് പാർട്ടി സത്യാഗ്രഹം നട...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം അതിരൂക്ഷമായി മാറുന്നു. ഡൽഹിയിൽ ഇന്ന് കോൺഗ്രസ് പാർട്ടി സത്യാഗ്രഹം നടത്തുകയാണ്.
പാർട്ടി എംപിമാരും മുതിർന്ന നേതാക്കളും സത്യാഗ്രഹത്തിൽ സംബന്ധിക്കുന്നു.
വിവിധ സംസ്ഥാനങ്ങളിൽ പദ്ധതിക്കെതിരെ പ്രതിഷേധം ആളിപ്പടരുകയാണ്.
പട്നയിൽ റെയിൽവേ സ്റ്റേഷനിൽ നടന്ന അക്രമത്തിൽ ഒൻപത് പൊലീസുകാർക്ക് പരിക്കേറ്റു. കനത്ത പ്രതിഷേധത്തെ തുടർന്ന് ബിഹാറിൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.
അക്രമങ്ങളിൽ ഇതുവരെ റെയിൽവേക്ക് 300 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിരവധി കോച്ചുകളും
എൻജിനുകളും അക്രമികൾ കത്തിച്ചിരുന്നു.
അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പിൻവലിക്കും വരെ ബിഹാറിൽ പ്രക്ഷോഭം തുടരാനാണ് ആർ ജെ ഡി പാർട്ടിയുടെ തീരുമാനം.
തൊഴിൽ രഹിതരായ യുവാക്കളെ ബി ജെ പി അപമാനിക്കുകയാണെന്നും പ്രതിഷേധം ശക്തമാക്കുമെന്നും ആർ ജെ ഡി ദേശീയ വക്താവ് മൃത്യൂഞ്ജയ് തിവാരി അറിയിച്ചു.
പ്രക്ഷോഭം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. അഗ്നിവീറുകൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സംവരണവും പ്രഖ്യാപിക്കാനിരിക്കുകയാണ് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്. സേനാംഗങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ അനുവദിക്കുന്നതിനും പദ്ധതി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ആയുധ ഫാക്ടറികളിൽ അഗ്നി
വീറുകൾക്ക് പത്ത് ശതമാനം സംവരണം നൽകും.
അർദ്ധസേനകളിലും പ്രതിരോധ സ്ഥാപനങ്ങളിലും ഇവർക്ക് 10 ശതമാനം സംവരണവും വയസിളവും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നാലു വർഷം പൂർത്തിയാക്കുന്ന അഗ്നിവീറുകൾക്ക് അർദ്ധ സേനകളിലും അസം റൈഫിൾസിലും 10 ശതമാനം സീറ്റുകൾ മാറ്റിവയ്ക്കും.
COMMENTS