Again notice issued to P.C George
കോട്ടയം: തിരുവനന്തപുരം വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന് വീണ്ടും നോട്ടീസ്. ജൂണ്‍ 6 തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്പില് ഹാജരാകാനാണ് നോട്ടീസ്.
നേരത്തെയും അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളും തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമൊക്കെ ചൂണ്ടിക്കാട്ടി പി.സി ജോര്‍ജ് ഹാജരായിരുന്നില്ല. ഇതേതുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.
Keywords: Notice, P.C George, Thiruvananthapuram
COMMENTS