Actress Meena's husband passes away
ചെന്നൈ: നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ (48) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് പിടികൂടിയതിനെ തുടര്‍ന്ന് നില വഷളാവുകയായിരുന്നു. ശ്വാസകോശം മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.
എന്നാല്‍ ദാതാവിനെ കിട്ടാനുള്ള താമസം കാരണം ശസ്ത്രക്രിയ നീണ്ടുപോകുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ അദ്ദേഹത്തിന്റെ നില വഷളാവുകയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് വിദ്യാസാഗര്‍. 2009 ലാണ് നടി മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇവര്‍ക്ക് നൈനിക എന്നൊരു മകളുമുണ്ട്. തെരി എന്ന വിജയ് ചിത്രത്തില്‍ നൈനികയും കഴിവു തെളിയിച്ചിട്ടുണ്ട്.
Keywords: Actress Meena's husband passes away, Covid, Tuesday
COMMENTS