Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിനെ വീണ്ടും ചോദ്യംചെയ്ത് ക്രൈംബ്രാഞ്ച്. കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ രണ്ടാമത്തെ കത്തില്‍ കേസിലെ സാക്ഷി കൂടിയായ സിദ്ദിഖിന്റെ പേര് പരാമര്‍ശിച്ചിരുന്നു.
താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നതിന് വേണ്ടിയാണ് സിദ്ദിഖ് ദിലീപിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു പരാമര്‍ശം. സുനിയുടെ അമ്മ ഈ കത്ത് കോടതിക്ക് കൈമാറിയിരുന്നു.
ഇതിനു പുറമെ അടുത്തകാലത്ത് ഒരഭിമുഖത്തില്‍ ദിലീപിനെ പിന്തുണച്ച് സിദ്ദിഖിന്റെ പ്രസ്താവനയും വന്നിരുന്നു. ദിലീപിന് ഒരബദ്ധം പറ്റിയതാണെന്ന തരത്തിലായിരുന്നു പ്രസ്താവന. ഇതും രണ്ടുംകൂടി കണക്കിലെടുത്താണ് നടപടി.
Keywords: Actress attacked case, Crime branch, Siddique, Questioned
COMMENTS