Actress Ambika Rao passes away
തൃശൂര്‍: നടിയും സഹസംവിധായികയുമായ അംബിക റാവു അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവായിരുന്നു. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ 20 വര്‍ഷത്തോളമായി മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു അംബികാ റാവു. മീശമാധവന്‍, അനുരാഗ കരിക്കിന്‍വെള്ളം, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
രാജമാണിക്യം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, തൊമ്മനും മക്കളും തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Ambika Rao, Passes away, Covid
COMMENTS