Actor Sakthi Kapoor's son arrested in drug case
ബംഗളൂരു: നിശാ പാര്‍ട്ടിക്കിടെ ലഹരി ഉപയോഗിച്ച സംഭവത്തില്‍ ബോളിവുഡ് നടന്‍ ശക്തി കപൂറിന്റെ മകന്‍ സിദ്ധാന്ത് കപൂര്‍ അറസ്റ്റില്‍. നടി ശ്രദ്ധ കപൂര്‍ സഹോദരിയാണ്. എം.ജി റോഡിലെ ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെ നടത്തിയ റെയ്ഡിലാണ് സിദ്ധാന്ത് കപൂര്‍ അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരി മരുന്ന് കേസില്‍ ശ്രദ്ധ കപൂറിനെയും പൊലീസ് ചോദ്യംചെയ്തിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുകയും 35 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരില്‍ സിദ്ധാന്ത് കപൂര്‍ ഉള്‍പ്പെടെ ആറുപേര്‍ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയില്‍ തെളിഞ്ഞതിനാലാണ് അറസ്റ്റ്.
Keywords: Drug case, Sakthi Kapoor's son, Arrest
COMMENTS