Actor Saiju Kurup has been questioned by investigators for handing over an ATM card in Dubai to Vijay Babu, the accused in the case of raping actress
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലെ പ്രതി വിജയ് ബാബുവിന് ദുബായില്‍ എടിഎം കാര്‍ഡ് എത്തിച്ചുകൊടുത്തതിന് നടന്‍ സൈജു കുറുപ്പിനെ അന്വേഷക സംഘം ചോദ്യം ചെയ്തു മൊഴിയെടുത്തു. എടിഎം കാര്‍ഡ് എത്തിച്ചുകൊടുത്തത് നേരാണെന്നും എന്നാല്‍, നടിയുടെ പരാതിയെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും സൈജു കുറുപ്പ് മൊഴി കൊടുത്തു.
നടിയുടെ പരാതിയെക്കുറിച്ചോ കേസിനെക്കുറിച്ചോ അറിഞ്ഞിരുന്നെങ്കില്‍ എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ചുകൊടുക്കില്ലായിരുന്നു.
വിജയ് ബാബുവിന്റെ പേരില്‍ പൊലീസ് കേസെടുക്കുന്നതിനു മുന്‍പാണ് എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ചുകൊടുത്തത്.
വിജയ് ബാബുവിന്റെ ഭാര്യ ആവശ്യപ്പെട്ടതു പ്രകാരമാണ് കാര്‍ഡ് കൊണ്ടു കൊടുത്തത്. വിജയ് ബാബു കാര്‍ഡ് എടുക്കാതെയാണ് ദുബായിലേക്ക് പോയതെന്നും സഹായിക്കാനാകുമോ എന്നും ഭാര്യ ചോദിച്ചു.
റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി താന്‍ ദുബായിലേക്ക് പോകുന്ന വേളയിലാണ് വിജയ് ബാബുവിന്റെ ഭാര്യ സഹായം തേടിയതെന്നും സൈജു കുറുപ്പ് മൊഴി നല്‍കി.
ഈ കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ അന്വേഷക സംഘം തയ്യാറെടുക്കുകയാണ്. ചിലരില്‍ നിന്ന് ഇതിനകം തന്നെ മൊഴിയെടുത്തിട്ടുണ്ട്.
വിജയ് ബാബുവിന്റെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ പരിശോധനാഫലം വൈകാതെ എത്തും.
വിജയ് ബാബു പരാതി വന്നതിനു ശേഷം സുഹൃത്തുക്കളുമായി നടത്തിയ ചാറ്റുകളും ഫോണ്‍ കോള്‍ വിവരങ്ങളും വീണ്ടെടുക്കാന്‍ ശ്രമം നടക്കുകയാണ്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു തുടരെ മാനഭംഗപ്പെടുത്തിയെന്ന് ഏപ്രില്‍ 26നാണ് നടി വെളിപ്പെടുത്തിയത്. എറണാകുളം സൗത്ത് പൊലീസില്‍ അവര്‍ പരാതിയും നല്‍കിയിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. പരാതി വന്നയുടന്‍ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസത്തിനു ശേഷം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കേരളത്തില്‍ തിരിച്ചെത്തിയത്.
മാനഭംഗം, ഇരയുടെ പേര് വെളിപ്പെടുത്തി എന്നീ കുറ്റങ്ങളിലാണ് വിജയ് ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Summary: Actor Saiju Kurup has been questioned by investigators for handing over an ATM card in Dubai to Vijay Babu, the accused in the case of raping the actress. Saiju Kurup said that it was true that the ATM card was delivered but he was not aware of the actress' complaint.
COMMENTS