Actor Khalid passed away
വൈക്കം: മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ നടന്‍ വി.പി ഖാലിദ് (70) അന്തരിച്ചു. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഖാലിദ് ആലപ്പി തിയേറ്റേഴ്‌സ് അംഗവും അറിയപ്പെടുന്ന ഗായകനുമാണ്. അദ്ദേഹത്തിന്റെ മറിമായം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.
നടന്‍ ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ അഭിനയിച്ചുവരികെയാണ് അന്ത്യം. ഷൂട്ടിംഗിനിടെ ഭക്ഷണം കഴിച്ചശേഷം ശുചിമുറിയില്‍ പോയ ഖാലിദിനെ കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോള്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് ചെറിയ പരിക്കേറ്റിട്ടുമുണ്ട്. വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. സംവിധായകന്‍ ഖാലിദ് റഹ്മാന്‍, ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിജ് എന്നിവര്‍ മക്കളാണ്.
Keywords: Actor Khalid, Passed away, Marimayam fame
COMMENTS