Hareesh Peradi is out from pukasa inaguration
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട കാരണത്താല്‍ പു.ക.സ (പുരോഗമന കലാ സാഹിത്യ സംഘം) സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും തന്നെ അവസാന നിമിഷം ഒഴിവാക്കിയതായി നടന്‍ ഹരീഷ് പേരടി. നാടക സംവിധായകന്‍ എ.ശാന്തന്‍ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കുയാരുന്നെന്ന് ഹരീഷ് പേരടി പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിച്ചിട്ട് പരിപാടി ഉദ്ഘാടനം ചെയ്യേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നെന്ന് പേരടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക്കിന് വിലക്കേര്‍പ്പെടുത്തിയതിന് എതിരെയാണ് നടന്‍ പോസ്റ്റിട്ടിരുന്നത്. പോസ്റ്റിനെതിരെ സി.പി.എം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Keywords: Actor Hareesh Peradi, pukasa inaguration, CM
COMMENTS