Vismaya case verdict
കൊല്ലം: വിസ്മയ കേസില്‍ കിരണ്‍ കുമാറിനെതിരായ ശിക്ഷാവിധി പ്രസ്താവിച്ചു. പത്തു വര്‍ഷം തടവും 12.55 ലക്ഷം രൂപ പിഴയുമാണ് പ്രതി കിരണ്‍ കുമാറിന് ശിക്ഷ വിധിച്ചത്. ഇതില്‍ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. അതേസമയം കോടതിയുടെ അനുകമ്പയ്ക്കായി തന്റെ മാതാപിതാക്കള്‍ക്ക് സുഖമില്ലെന്നും അവരെ നോക്കാന്‍ താന്‍ മാത്രമേ ഉള്ളൂവെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കിരണ്‍ കുമാര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം വിധിയില്‍ പൂര്‍ണ തൃപ്തനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. വിധിയില്‍ തൃപ്തനാണെന്ന് വിസ്മയയുടെ പിതാവും പ്രതികരിച്ചു. എന്നാല്‍ പ്രതിക്ക് കിട്ടിയ ശിക്ഷ കുറഞ്ഞുപോയെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നുമാണ് വിസ്മയയുടെ മാതാവ് പ്രതികരിച്ചത്.
Keywords: Vismaya case, Kiran Kumar, verdict, Kollam court
COMMENTS