Vismaya case
കൊല്ലം വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരന്‍. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കൊല്ലത്ത് ഭര്‍ത്തൃ പീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ് വിദ്യാര്‍ത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിലാണ് നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷം ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. വിധി വന്നതോടെ കിരണ്‍കുമാറിന്റെ ജാമ്യം റദ്ദാക്കി.
കിരണ്‍കുമാറിന്റെ ശിക്ഷ കോടതി നാളെ വിധിക്കും. 2021 ജൂണ്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിസ്മയ ഭര്‍ത്താവ് മുന്‍ അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍ കുമാറിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണ് കേസ്.
Keywords: Vismaya case, Concivted, Kiran Kumar


COMMENTS