Protesters set fire to the house of Transport Minister Vishwaroop and an MLA in Andhra Pradesh in protest of the renaming of Konaseema district
അമരാവതി: ആന്ധ്രയില്‍ കോനസീമ ജില്ലയുടെ പേര് മാറ്റിയതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ ഗതാഗത മന്ത്രി വിശ്വരൂപിന്റേയും ഒരു എംഎല്‍എയുടേയും വീടിന് തീയിട്ടു.
കോനസീമ പരിരക്ഷണ സമിതി, കോനസീമ സാധന സമിതി തുടങ്ങിയവയുടെ പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്.
സതീഷ് എന്ന എംഎല്‍എയുടെ വീടിനും തീയിട്ടു. ഗതാഗത മന്ത്രി സ്ഥലത്തില്ലായിരുന്നു. കുടുംബാംഗങ്ങളെ പൊലീസ് രക്ഷപ്പെടുത്തി. മന്ത്രിയുടെ വീടിന് മുമ്പില്‍ കിടന്ന വാഹനങ്ങളും സമരക്കാര്‍ തകര്‍ത്തു. മന്ത്രിയുടെ വീട്ടിലെ ഫര്‍ണിച്ചറുകളെല്ലാം കത്തിനശിച്ചു. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.
കോനസീമ ജില്ലയുടെ പേര് ബി ആര്‍ അംബേദ്കര്‍ കോനസീമ ജില്ല എന്നാക്കി മാറ്റിയിരുന്നു. ഇതിനെതിരേയാണ് ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയത്. ജില്ലയിലെ ക്രമസമാധാനം പാടേ തകര്‍ന്ന നിലയാണ്.
പ്രക്ഷോഭകര്‍ കോളേജ് ബസും രണ്ട് എപിഎസ്ആര്‍ടിസി ബസുകളും തകര്‍ത്തു. കളക്ടറേറ്റിന് സമീപം കിടന്ന പൊലീസ് വാഹനങ്ങളും നശിപ്പിച്ചു.
പ്രക്ഷോഭത്തില്‍ ഡിഎസ്പി വൈ മാധവ് റെഡ്ഡി ഉള്‍പ്പെടെ 20 പൊലീസുകാര്‍ക്കും 40 പ്രതിഷേധക്കാര്‍ക്കും ഗുരുതരമായി പരുക്കേറ്റുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
COMMENTS