Vijay Babu's anticipatory bail plea
കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി. വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബു ഇന്ന് നാട്ടില്‍ എത്തുമെന്നാണ് കോടതിയെ അറിയിച്ചിരുന്നത്.
നേരത്തെ ഇയാള്‍ നാട്ടിലെത്താതെ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേ തുടര്‍ന്ന് തിങ്കളാഴ്ച ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്ന് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു.
എന്നാലിപ്പോള്‍ ബുധനാഴ്ചത്തെ ദുബായ് - കൊച്ചി വിമാനത്തില്‍ ഇയാള്‍ ടിക്കറ്റ് ബുക്ക് ചെയ്തതായി ഹൈക്കോടതിയെ അറിയിച്ചതായാണ് സൂചന.
Keywords: High court, Vijay Babu, Anticipatory bail plea


COMMENTS