V.D Satheesan is against CM Pinarayi Vijayan
കൊച്ചി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിനെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന നിന്ദ്യവും ക്രൂരവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കഴിഞ്ഞ ഇലക്ഷനില്‍ പി.സി തോമസിനെ വിജയിപ്പിച്ചത് തൃക്കാക്കരയ്ക്ക് പറ്റിയ അബദ്ധമാണെന്നും ഇപ്പോള്‍ സൗഭാഗ്യം കൈവന്നിരിക്കുകയാണെുമായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇതിനെതിരെയാണ് പ്രതിപക്ഷനേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. പി.ടി തോമസ് നിയമസഭയില്‍ സര്‍ക്കാരിനെതിരെ ഒരു പോരാളിയായിരുന്നതിനാലാണ് മുഖ്യമന്ത്രി ഇപ്രകാരം പറഞ്ഞതെന്നും ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ നല്ല കഴിവുള്ള ആളാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Keywords: P.T Thomas, V.D Satheesan, CM, Thrikkakkara
COMMENTS