പിസി ജോര്‍ജ് അറസ്റ്റില്‍, തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ കാണാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെ മടക്കി അയച്ചു, കേസ് പുതിയ മാനങ്ങളിലേക്ക്

Union Minister of State for External Affairs V Muraleedharan visited former MLA PC George, who was arrested and brought to the police camp


സ്വന്തം ലേഖകന്‍

തിരുവനന്തപുരം വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിടികൂടി തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിച്ച മുന്‍ എം എല്‍ എ പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈകാതെ അദ്ദേഹത്തെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.

ഐ പി സി 153 എ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. (ഐ പി സി 153 എ മതം, വംശം, ജന്മസ്ഥലം, ഭാഷ, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക. മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിന് മുന്‍വിധിയോടെയുള്ള   പ്രവൃത്തികള്‍ ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരായ വകുപ്പ്.) 

ഇതേസമയം, ജോര്‍ജിനെ കാണാന്‍ നന്ദാവനം എ ആര്‍ ക്യാമ്പിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ മടക്കി അയച്ചു. ഒരു കേന്ദ്രമന്ത്രിക്ക് ഇതാണ് അനുഭവമെങ്കില്‍ ഒരു സാധാരണ പൗരന്റെ സ്ഥിതി എ്ന്തായിരിക്കുമെന്നും മുരളീധരന്‍ ചോദിച്ചു. 

രാജ്യദ്രോഹ മുദ്യാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്ന സിപിഎം പിസി ജോര്‍ജിനെ വേട്ടയാടുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു. ശ്രീനിവാസനെ കൊന്ന കേസിലെ പ്രതികളെ പിടിക്കാന്‍ ഇല്ലാത്ത പിസി ജോര്‍ജിന്റെ കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാട്ടുന്നത്. 

യൂത്ത് ലീഗ് കൊടുക്കുന്ന പരാതിയില്‍ ആരെയും അകത്തിടാമെന്ന നിലപാടാണ് കേരള സര്‍ക്കാരിനുള്ളത്. ആരെ പ്രീണിപ്പിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. 

ഇതിനിടെ, പിസി ജോര്‍ജിനെ കൊണ്ടുവന്ന വാഹനവും പൊലീസ് വാഹനവും തിരുവനന്തപുരത്ത് വട്ടപ്പാറയ്ക്ക് സമീപം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചിരുന്നു. 

വട്ടപ്പാറയില്‍ വി മുരളീധരന്‍ പങ്കെടുക്കുന്ന ബിജെപിയുടെ ഒരു പരിപാടി നടക്കുന്നുണ്ടായിരുന്നു. അവിടെ എത്തിയ പ്രവര്‍ത്തകരാണ് അഞ്ച് മിനിട്ട്  വാഹനം തടഞ്ഞ് പിസി ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ചത്. കൂടുതല്‍ പൊലീസ് എത്തി പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയശേഷമാണ് ജോര്‍ജിനെയും കൊണ്ട് വാഹനം യാത്ര തുടര്‍ന്നത്. 

എല്ലാം കോടതിയില്‍ പറയാമെന്നു മാത്രമാണ് പിസി ജോര്‍ജ് പ്രതികരിച്ചത്.

പിസി ജോര്‍ജ് എങ്ങോട്ടെങ്കിലും ഓടിപ്പോകുന്ന വ്യക്തിയല്ലെന്നും വിളിച്ചാല്‍ തിരുവനന്തപുരത്ത് ചെന്ന് ഹാജരാകുമായിരുന്നുവെന്നും മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു.

അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ 

വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ പ്രസംഗമാണ് പിസി ജോര്‍ജിന് പുലിവാലായിരിക്കുന്നത്.

കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യയെ മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്നു തുടങ്ങിയവയായിരുന്നു പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍. പാകം ചെയ്ത ഭക്ഷണത്തില്‍ മുസ്ലിം പുരോഹിതര്‍ മൂന്നു വട്ടം തുപ്പിയ ശേഷമാണ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പി സി ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയാണ് 

ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തത്.

Summary: Union Minister of State for External Affairs V Muraleedharan visited former MLA PC George, who was arrested and brought to the Thiruvananthapuram AR camp for hate speech. Muraleedharan alleged that the CPM was hunting down PC George, who wanted freedom to chant the sedition slogan. The Communist government is showing the case of PC George who is not able to catch the culprits in the case of Srinivasan's murder.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പിസി ജോര്‍ജ് അറസ്റ്റില്‍, തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ കാണാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെ മടക്കി അയച്ചു, കേസ് പുതിയ മാനങ്ങളിലേക്ക്
പിസി ജോര്‍ജ് അറസ്റ്റില്‍, തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ കാണാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെ മടക്കി അയച്ചു, കേസ് പുതിയ മാനങ്ങളിലേക്ക്
Union Minister of State for External Affairs V Muraleedharan visited former MLA PC George, who was arrested and brought to the police camp
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYqJQhWwI2ql0vmAfYhGQRdtxo6iprzXWNxM9rU1ExUq9r3Y5AZ3kIri3z6ol9EWSIPRaUx4UKy90P47zBrA_2EwgoVidAe3VpA09TFmNG-WCqBiBY91w_7ZMfjxbGfutGT7tj9UzizVw25ciPs0Eq_O6xgdeywvBA_jiEigfWx-9_KDd5UUMqfOnezg/s320/PC%20George%20arrested.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYqJQhWwI2ql0vmAfYhGQRdtxo6iprzXWNxM9rU1ExUq9r3Y5AZ3kIri3z6ol9EWSIPRaUx4UKy90P47zBrA_2EwgoVidAe3VpA09TFmNG-WCqBiBY91w_7ZMfjxbGfutGT7tj9UzizVw25ciPs0Eq_O6xgdeywvBA_jiEigfWx-9_KDd5UUMqfOnezg/s72-c/PC%20George%20arrested.jpg
www.vyganews.com
https://www.vyganews.com/2022/05/union-minister-of-state-for-external.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/05/union-minister-of-state-for-external.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy