സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഉദയ് പുര്‍ നവസങ്കല്‍പ് ചിന്തന്‍ ശിബിര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതിയ മാറ്റങ്ങള്‍ക്കു തുടക്കമാവുകയാണ്. എല്ലാ അ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഉദയ് പുര്‍ നവസങ്കല്‍പ് ചിന്തന്‍ ശിബിര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതിയ മാറ്റങ്ങള്‍ക്കു തുടക്കമാവുകയാണ്. എല്ലാ അര്‍ത്ഥത്തിലും അലകും പിടിയും മാറ്റി പാര്‍ട്ടിയെ പുതിയൊരു ഉണര്‍വിലേക്കു കൊണ്ടുവരാന്‍ ഈ ചിന്തന്‍ ശിബര്‍ കാരണമാവുകയാണ്.
സോണിയാ ഗാന്ധി പാര്‍ട്ടിയുടെ അമരത്ത് എത്തിയതില്‍ പിന്നെ തവണയാണ് ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കുന്നത്.
പാര്‍ട്ടി അഅധികാരത്തിനു പുറത്തായിരുന്ന വേളകളില്‍ തെറ്റു തിരുത്തി മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കാറുള്ളത്.
ഇക്കുറി ഉദയ് പുര്‍ ചിന്തന്‍ ശിബിറിനെ ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതില്‍ പ്രത്യേകം ഒരു മലയാളി ടച്ചുണ്ടായിരുന്നു. മുന്‍ കേന്ദ്ര മന്ത്രി കൂടിയായ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലായിരുന്നു ഉദയ്പുര്‍ ചിന്തന്‍ ശിബിറിനെ പാര്‍ട്ടിയുടെ ചരിത്രത്തിലെ തന്നെ പ്രധാന സംഭവങ്ങളിലൊന്നാക്കി മാറ്റിയത്.
പാര്‍ട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിഭാവനം ചെയ്തത് വേണുഗോപാലിന്റെ നേതൃത്വത്തില്‍ സമര്‍ത്ഥമായി യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു എന്നു തന്നെ പറയാം. ചിന്തന്‍ ശിബിറിന്റെ ഏകോപന ചുമതല കെ സി വേണുഗോപാലിനെ ആയിരുന്നു സോണിയാ ഗാന്ധി ഏല്പിച്ചിരുന്നത്. മുന്‍പ് ഇത്തരം കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന അഹമ്മദ് പട്ടേലിന്റെ കാലത്തേതിലും മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നു എന്നതില്‍ വേണുഗോപാലിനും അഭിമാനിക്കാം.
ചിന്തന്‍ ശിബിറിനു വേണ്ടി വേണുഗോപാലും സംഘവും ആഴ്ചകള്‍ മുന്‍പു തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. മുതിര്‍ന്ന നേതാക്കളായ അംബികാ സോണി, ജയ്‌റാം രമേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ രണ്‍ദീപ് സുര്‍ജേവാല, അജയ്മാക്കന്‍ തുടങ്ങിയവരുടെ കൂട്ടായ യത്‌നം ഉദയ് പുരില്‍ കാണാമായിരുന്നു.
വിവിധ വിഷയങ്ങളില്‍ ആറു സമിതികള്‍ രൂപീകരിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രദേശ് കമ്മിറ്റികള്‍ക്കും മതിയായ പ്രാതിനിധ്യം ചിന്തന്‍ ശിബിറില്‍ ഉണ്ടായിരുന്നു. പി സി സി അധ്യക്ഷന്മാര്‍, കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാക്കള്‍, എം പി മാര്‍, യുവജന-വിദ്യാര്‍ത്ഥി -മഹിളാ നേതാക്കള്‍, എസ് സി, എസ് ടി, ഒ ബി സി, ന്യൂനപക്ഷ വിഭാഗങ്ങള്‍ തുടങ്ങിയവരുടെയെല്ലാം പങ്കാളിത്തം ശിബിരത്തില്‍ വളരെ കൃത്യമായി തന്നെ രേഖപ്പെടുത്തപ്പെട്ടു. എല്ലാ വിഭാഗക്കാര്‍ക്കും പറയാനുള്ളത് പറയാനും കേള്‍ക്കേണ്ടവര്‍ക്കു കേള്‍ക്കാനും അവസരമൊരുങ്ങിയെന്നതും ശ്രദ്ധേയമായി.
LIVE: Congress President Smt. Sonia Gandhi's opening address at the 'Nav Sankalp Chintan Shivir - 2022', Udaipur. https://t.co/e30jxVKrLs
— K C Venugopal (@kcvenugopalmp) May 13, 2022
ഏറ്റവുമധികം പ്രതിനിധികള്‍ പങ്കെടുത്ത ചിന്തന്‍ ശിബിര്‍ ആയിരുന്നു ഉദയ് പുരില്‍ നടന്നത്. നാനൂറിലധികം പ്രതിനിധികള്‍ സംബന്ധിച്ചു. പ്രതിനിധികളില്‍ 50 ശതമാനത്തോളം പേരുടെ ശരാശരി പ്രായം 50ല്‍ താഴെയായിരുന്നു. കോണ്‍ഗ്രസില്‍ പലപ്പോഴും പതിവില്ലാത്തതുമാണ് ഇത്തരം മാറ്റങ്ങള്‍.
സ്ത്രീ പ്രാതിനിധ്യവും ആനുപാതികമായി ഉറപ്പാക്കാന്‍ ദേശീയ നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചു. 21 ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നത്. ചിന്തിക്കാന്‍ മാത്രമല്ല നടപടികള്‍ക്ക് വേണ്ടിയാണ് ഉദയ് പുര്‍ ശിബിര്‍ എന്നായിരുന്നു വേണുഗോപാല്‍ തുടക്കത്തിലേ പറഞ്ഞിരുന്നത്. അത് ഇവിടെ യാഥാര്‍ത്ഥ്യമാവുന്നതും കാണാനായി.
വിവിധ സമിതികളുടെ കണ്‍വീനര്‍മാരായി അനുഭവ സമ്പത്തും പ്രവര്‍ത്തനപാരമ്പര്യവുമുള്ള മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്നിക്, പി. ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, ഭൂപീന്ദര്‍ ഹൂഡ എന്നിവരെയാണ് നേതൃത്വം നിയോഗിച്ചത്. ദേശീയ നേതൃത്വം യുവജന തൊഴില്‍ സമിതിയുടെ കണ്‍വീനറാക്കിയത് യുവനേതാവും പഞ്ചാബ് പി.സി.സി അദ്ധ്യക്ഷനുമായ അമരീന്ദര്‍ രാജാവാറിങ്ങിനെയാണ് എന്നതും ശ്രദ്ധേയമായി.
ചിന്തന്‍ ശിബിറിന്റെ ആലോചനാ യോഗം മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഓരോ ഘട്ടത്തിലും പ്രത്യേകം ഇടപെട്ടിരുന്നു. അതു കൂടിയായിരുന്നു സമ്മേളനം വന്‍ വിജയമാകാന്‍ സഹായകമായതും.
LIVE: Congress President Smt. Sonia Gandhi's opening address at the 'Nav Sankalp Chintan Shivir - 2022', Udaipur. https://t.co/e30jxVKrLs
— K C Venugopal (@kcvenugopalmp) May 13, 2022
ചിന്തന്‍ ശിബിര്‍ എന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2003ലെ ഷിംല ചിന്തന്‍ ശിബിറിന് ശേഷം തൊട്ടടുത്തവര്‍ഷം നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമനസഖ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്തി.
ഷിംലയിലെ ചര്‍ച്ചചെയ്‌തെടുത്ത നയപരിപാടികളും ആശയങ്ങളും ഫലപ്രദമായി നടപ്പിലാക്കിയതോടെ 2009 ല്‍ നടന്ന തിരഞ്ഞെടുപ്പിലും യു പി എ അധികാരം നിലനിര്‍ത്തി. അതേ മാതൃകയില്‍ തന്നെയായിരുന്നു മൂന്നു ദിവസത്തെ വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ദൃഢതയുള്ള നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് ഉദയ് പുര്‍ പ്രഖ്യാപനം പ്രവര്‍ത്തക സമിതി അംഗീകരിച്ചത്.
സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധയൂന്നി നടന്ന ചര്‍ച്ചകളില്‍ പ്രവര്‍ത്തകരുടെ വികാരം മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ക്കും തിരഞ്ഞെടുപ്പുവിജയങ്ങള്‍ ലക്ഷ്യമാക്കിയുള്ള നടപടികള്‍ക്കും ഊന്നല്‍നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ എല്ലാ സമിതികളിലും യുവജനങ്ങള്‍ക്ക് അമ്പത് ശതമാനം പ്രാതിനിധ്യം നല്‍കണമെന്നതാണ് ചിന്തന്‍ ശിബിറില്‍ എടുത്ത പ്രധാന തീരുമാനം. കൂടാതെ, ഒരു നേതാവിന് ഒരു പദവി മാത്രമേ ഇനിമുതലുണ്ടാകൂ. എന്നാല്‍, അഞ്ച് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് കുടുബത്തിലെ രണ്ടാമത്തേയോ മൂന്നാമത്തേയോ ആളെങ്കില്‍ അവര്‍ക്ക് മത്സരിക്കാന്‍ തടസ്സവുമില്ല.
എല്ലാ മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും നാലു മാസത്തിനകം രൂപീകരിക്കും. ഡിസിസികളുടെയും പിസിസികളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയും ഉണ്ടാകും. എല്ലാ വര്‍ഷവും എഐസിസി, പിസിസി യോഗങ്ങള്‍ നടത്താനും തീരുമാനമായി.LIVE: Congress President Smt. Sonia Gandhi's opening address at the 'Nav Sankalp Chintan Shivir - 2022', Udaipur. https://t.co/e30jxVKrLs
— K C Venugopal (@kcvenugopalmp) May 13, 2022
രാജ്യത്തെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കോണ്‍ഗ്രസ് പദയാത്ര സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് ജാഥ ആരംഭിക്കും. രാഹുല്‍ ഗാന്ധി തന്നെയാകും പദയാത്ര നയിക്കുക.
എന്താണ് കോണ്‍ഗ്രസ്, എന്താണ് കോണ്‍ഗ്രസിന്റെ രീതി, എന്താണ് കോണ്‍ഗ്രസിന്റെ ആശയം എന്നു പഠിപ്പിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനും സമ്മേളനത്തില്‍ തീരുമാനമായിരുന്നു.
ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് സമിതി രൂപീകരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ സമിതിയാകും തീരുമാനമെടുക്കുക. പ്രവര്‍ത്തക സമിതിയിലുള്ള പ്രധാനപ്പെട്ട നേതാക്കള്‍ ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷനെ ഉപദേശിക്കുന്നതിന് വേണ്ടി ഒരു ഉപദേശക സമിതി, ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും രാഷ്ട്രീകാര്യ സമിതി എന്നിവയും നിലവില്‍ വരും.
മൊത്തത്തില്‍ കോണ്‍ഗ്രസ് അടിമുടി മാറുകയാണ്. തികഞ്ഞ പ്രൊഫഷണലിസം പുലര്‍ത്തിയാല്‍ മാത്രമേ വരും കാലത്തിന്റെ പാര്‍ട്ടിയായി നില്ക്കാനാവൂ എന്ന തിരിച്ചറിവിലാണ് നേതൃത്വം. ഈ തിരിച്ചറിവ് കോണ്‍ഗ്രസിനെ പുതിയ ഉയരങ്ങളിലേക്കു നയിക്കുമെന്നു പ്രതീക്ഷിക്കാം.
Summary: The Udaipur Navasankalp Chintan Shibir is the beginning of new changes in the Congress party. This thought is causing Shiber to change the party to a new awakening. This is the second time that a think tank has been organized since Sonia Gandhi took the helm of the party.
COMMENTS