Thrikkakkara bypoll
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പോളിംഗ് 45 ശതമാനം പിന്നിടുന്ന അവസരത്തില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആള്‍ അറസ്റ്റില്‍. പൊന്നുരുന്നി കോണ്‍വെന്റ് സ്‌കൂളിലെ ബൂത്തിലാണ് നാട്ടിലില്ലാത്ത ആളുടെ പേരില്‍ വോട്ടിന് ആളെത്തിയത്. ഇയാളെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു.
യു.ഡി.എഫ് ബൂത്ത് ഏജന്റിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കമുള്ള നേതാക്കള്‍ തൃക്കാക്കരയില്‍ കള്ളവോട്ടിന് സാധ്യതയുള്ളതായും ഇതിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. പിടിയിലായ ആള്‍ സി.പി.എം പ്രവര്‍ത്തകനാണെന്നാണ് മറ്റു പാര്‍ട്ടിക്കാര്‍ ആരോപിക്കുന്നത്.
Keywords: Thrikkakkara bypoll, Police, Arrest
COMMENTS