Thrikkakkara byelection
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. ഇതോടെ അവസാന വോട്ടും ഉറപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ് മുന്നണികള്‍. മേയ് 31 നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും.
നാളത്തെ കൊട്ടിക്കലാശം കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് മൂന്നു മുന്നണികളും. ഇടതുപക്ഷത്തിനായി മന്ത്രിമാരടക്കമുള്ള നേതാക്കളെല്ലാം തന്നെ പ്രചാരണത്തിന് മുന്‍പന്തിയില്‍ തന്നെയുണ്ട്.
യു.ഡി.എഫിനായി പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതൃത്വം മുഴുവന്‍ തന്നെ തൃക്കാക്കരയിലുണ്ട്. ബി.ജെ.പിക്കായി സുരേഷ് ഗോപി, കേന്ദ്രമന്ത്രി വി.മുരളീധരന്‍ അടക്കമുള്ള നേതാക്കളും പ്രചാരണത്തിനുണ്ട്.
Keywords: Thrikkakkara, Byelection, May 31
COMMENTS