: India defeated defending champions Indonesia to win the first ever gold medal in the Thomas Cup Badminton Championships
ബാങ്കോക് : 14 തവണ കിരീടം നേടിയ, നിലവിലെ ചാമ്പ്യന്മാരായ, ഇന്തോനേഷ്യയെ തകര്‍ത്ത് ഇന്ത്യ തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി.
ഫൈനലില്‍ 3-0ന്് ഇന്തോനേഷ്യയെ ഇന്ത്യ തകര്‍ക്കുകയായിരുന്നു. കിഡംബി ശ്രീകാന്തും സാത്വിക് സായ് രാജ് റാങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്.
മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ക്വാര്‍ട്ടറിലും സെമിയിലും ഇന്ത്യയുടെ വിജയശില്‍പി.
ഒരു ഡബിള്‍സിലും രണ്ട് സിംഗിള്‍സിലും ജയിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.
കിഡംബി ശ്രീകാന്ത് 15-21, 21-23 എന്ന സ്‌കോറിന് സിംഗിള്‍സില്‍ വിജയിച്ചു. ലക്ഷ്യാ സെന്‍ 8-21, 21-17, 21-16 എന്ന സ്‌കോറിന് സിംഗിള്‍സില്‍ ജയിച്ചു.
സാത്വിക് സായ് രാജ് റാങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഡബിള്‍സില്‍ വിജയിച്ചിരുന്നു. ക്വാര്‍ട്ടര്‍, സെമി ഫൈനലുകളില്‍ മലയാളി താരം എച്ച് എസ് പ്രണോയുടെ ജയം നിര്‍ണായകമായിരുന്നു.
ചരിത്ര വിജയം നേടിയ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു. ടീമിന് കേന്ദ്ര കായിക മന്ത്രാലയം ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചതായി മന്ത്രി അനുരാഗ് ഠാകൂര്‍ അറിയിച്ചു.
Summary: India defeated defending champions Indonesia to win the first ever gold medal in the Thomas Cup Badminton Championships.
COMMENTS