Solar case against ex chief minister Oommen Chandy
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പീഡന പരാതിയില്‍ ക്ലിഫ് ഹൗസില്‍ സി.ബി.ഐ തെളിവെടുപ്പ് നടത്തുന്നു. പരാതിക്കാരിക്കൊപ്പമാണ് അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തെളിവെടുപ്പിനെത്തിയിരിക്കുന്നത്.
സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ഇതില്‍ ഓരോ പരാതികളും ഓരോ സംഘമാണ് അന്വേഷിക്കുന്നത്. ഇതില്‍ നേരത്തെ ഹൈബി ഈഡന്‍ എം.പിക്കെതിരായ പരാതിയില്‍ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.
Keywords: Solar case, Oommen Chandy, Clif house, CBI
COMMENTS