Samantha & Vijay Devarakonda accident
കശ്മീര്‍: സിനിമാ ഷൂട്ടിംഗിനിടെ നടന്‍ വിജയ് ദേവരകൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്ക്. കശ്മീരില്‍ ഖുഷി എന്ന സിനിമയുടെ സ്റ്റണ്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിയുകയായിരുന്നു.
നദിക്ക് കുറുകെ കെട്ടിയിരുന്ന കയറിലൂടെ വാഹനമോടിച്ചു കയറ്റുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിയുകയായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. മുതുകിന് പരിക്കേറ്റ ഇരുവര്‍ക്കും ഫിസിയോതെറാപ്പിയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Keywords: Samantha & Vijay Devarakonda, Shooting, Kasmir, Accident
COMMENTS