A red alert has been issued in Idukki, Ernakulam, Thrissur, Malappuram and Kozhikode districts in Kerala today and tomorrow due to heavy rains
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാല്‍ കേരളത്തില്‍ ഇന്നും നാളെയും ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനു പുറമേ, എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യതാ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ട്.
കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിന് എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. പൊലീസ് സ്റ്റേഷനുകളിലെ ദുരന്തനിവാരണ സംഘങ്ങള്‍ സജ്ജരായിരിക്കാനും ഡിജിപി നിര്‍ദ്ദേശിച്ചു.
മലയോരമേഖലകളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു. വിനോദസഞ്ചാരികള്‍ രാത്രി യാത്ര ഒഴിവാക്കണം. ജലാശയങ്ങളില്‍ ഇറങ്ങുന്നതും പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അടിയന്തര സഹായം വേണമെങ്കില്‍ 1077 എന്ന ടോള്‍ ഫ്രീ നമ്പറിലോ 112 എന്ന പൊലീസ് കണ്‍ട്രോള്‍റൂം നമ്പറിലോ ബന്ധപ്പെടാമെന്നും പൊലീസ് അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് പൊന്‍മുടി, കല്ലാര്‍, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇവിടങ്ങളില്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കില്ല. മിക്ക ജില്ലകളിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നാളെ മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാര്‍ , കോട്ടൂര്‍, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുന്നതായി തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
50 കികോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.
Summary: A red alert has been issued in Idukki, Ernakulam, Thrissur, Malappuram and Kozhikode districts in Kerala today and tomorrow due to heavy rains. In addition, orange alerts were issued in eight districts.
COMMENTS