Rajiv Gandhi muder case
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാള്‍ ജയില്‍ മോചിതനാകുന്നു. സുപ്രീംകോടതിയുടേതാണ് ഉത്തരവ്. ഭരണഘടനയുടെ 142-ാം അനുച്ഛേദം അനുസരിച്ചാണ് ഉത്തരവ്. 31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് പേരറിവാള്‍ മോചിതനാകുന്നത്.
2018 ല്‍ പേരറിവാളിന് മാപ്പ് നല്‍കി വിട്ടയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അതില്‍ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് പേരറിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Keywords: Supreme court, Convict Perarivalan, Release
COMMENTS