Prime minister about Hindi
ന്യൂഡല്‍ഹി: ഏകഭാഷാ വിഷയത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബി.ജെ.പി എല്ലാ ഭാഷയെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാഷ, സാംസ്‌കാരിക വൈവിധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ആ പരാമര്‍ശത്തിനെതിരായാണ് ഇപ്പോള്‍ പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
Keywords: PM, Hindi language, English
COMMENTS