സ്വന്തം ലേഖകന്‍ തിരുവനന്തപുരം : വിദ്വേഷ പ്രസംഗത്തന്റെ പേരില്‍ പൊലീസ് അറസ്റ്റുചെയ്ത പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ഉപാധികളോടെ കോടതി ഇ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : വിദ്വേഷ പ്രസംഗത്തന്റെ പേരില്‍ പൊലീസ് അറസ്റ്റുചെയ്ത പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ഉപാധികളോടെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്നതാണ് കോടതി വച്ച പ്രധാന ഉപാധി.
ഇതേസമയം, തന്റെ അറസ്റ്റ് തീവ്രവാദികള്‍ക്കുള്ള പിണറായി വിജയന്റെ റംസാന്‍ സമ്മാനമാണെന്നും അറസ്റ്റിനു കാരണമായ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി സി ജോര്‍ജ് പ്രതികരിച്ചു.
പിടികൂടി തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിച്ച പി സി ജോര്‍ജിനെ 14 ദിവസം റിമാന്‍ഡില്‍ വയ്ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്.
പി സി ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയാണ്
ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തത്.
ഐ പി സി 153 എ വകുപ്പു പ്രകാരമാണ് കേസെടുത്തത്. (ഐ പി സി 153 എ മതം, വംശം, ജന്മസ്ഥലം, ഭാഷ, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക. മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിന് മുന്‍വിധിയോടെയുള്ള പ്രവൃത്തികള്‍ ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരായ വകുപ്പ്.)
അനന്തപുരി ഹിന്ദു സമ്മേളനത്തില്‍
വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ പ്രസംഗമാണ് പിസി ജോര്‍ജിന് പുലിവാലായിരിക്കുന്നത്.
കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യയെ മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്നു തുടങ്ങിയവയായിരുന്നു പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍. പാകം ചെയ്ത ഭക്ഷണത്തില്‍ മുസ്ലിം പുരോഹിതര്‍ മൂന്നു വട്ടം തുപ്പിയ ശേഷമാണ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതേസമയം, ജോര്‍ജിനെ കാണാന്‍ നന്ദാവനം എ ആര്‍ ക്യാമ്പിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ മടക്കി അയച്ചിരുന്നു. ഒരു കേന്ദ്രമന്ത്രിക്ക് ഇതാണ് അനുഭവമെങ്കില്‍ ഒരു സാധാരണ പൗരന്റെ സ്ഥിതി എ്ന്തായിരിക്കുമെന്നും മുരളീധരന്‍ ചോദിച്ചു.
രാജ്യദ്രോഹ മുദ്യാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് പറയുന്ന സിപിഎം പിസി ജോര്‍ജിനെ വേട്ടയാടുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു. ശ്രീനിവാസനെ കൊന്ന കേസിലെ പ്രതികളെ പിടിക്കാന്‍ ഇല്ലാത്ത പിസി ജോര്‍ജിന്റെ കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കാട്ടുന്നതെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.
യൂത്ത് ലീഗ് കൊടുക്കുന്ന പരാതിയില്‍ ആരെയും അകത്തിടാമെന്ന നിലപാടാണ് കേരള സര്‍ക്കാരിനുള്ളത്. ആരെ പ്രീണിപ്പിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
ഇതിനിടെ, പിസി ജോര്‍ജിനെ കൊണ്ടുവന്ന വാഹനവും പൊലീസ് വാഹനവും തിരുവനന്തപുരത്ത് വട്ടപ്പാറയ്ക്ക് സമീപം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചിരുന്നു.
വട്ടപ്പാറയില്‍ വി മുരളീധരന്‍ പങ്കെടുക്കുന്ന ബിജെപിയുടെ ഒരു പരിപാടി നടക്കുന്നുണ്ടായിരുന്നു. അവിടെ എത്തിയ പ്രവര്‍ത്തകരാണ് അഞ്ച് മിനിട്ട് വാഹനം തടഞ്ഞ് പിസി ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ചത്. കൂടുതല്‍ പൊലീസ് എത്തി പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയശേഷമാണ് ജോര്‍ജിനെയും കൊണ്ട് വാഹനം യാത്ര തുടര്‍ന്നത്.
Summary: Former Poonjar MLA PC George, who was arrested by the police for hate speech, has been granted interim bail by a court. The main condition set by the court was not to influence witnesses.
At the same time, PC George responded that his arrest was Pinarayi Vijayan's Ramadan gift to terrorists and that he stands by the references that led to his arrest.
COMMENTS