Pandit shivkumar Sharma passes away
മുംബൈ: സന്തൂര്‍ വിദഗ്ദ്ധനും സംഗീതസംവിധായകനുമായ പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
കുറച്ചു നാളുകളായി വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവര്‍ അനുശോചനം അറിയിച്ചു.
പത്മശ്രീ, പത്മഭൂഷണ്‍ തുടങ്ങിയ പരമോന്നത ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ച സംഗീജ്ഞനാണ് പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ. സില്‍സില, ലംഹേ, ഫാസ്‌ലേ, ദാര്‍, ചാന്ദ്‌നി തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
Keywords: Pandit Shivkumar Sharma, Music composer, Passes away
COMMENTS