കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും പിന്തുണയില്ലെന്ന് ആം ആദ്മി ട്വന്റി20 സഖ്യം വ്യക്തമാക്കി. രാഷ്ട്രീയ സാഹചര്യങ്...
കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും പിന്തുണയില്ലെന്ന് ആം ആദ്മി ട്വന്റി20 സഖ്യം വ്യക്തമാക്കി.
രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കി വിവേകപൂര്‍വ്വം പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണമെന്ന് ട്വന്റി ട്വന്റി കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു.
ട്വന്റി20 പഴയ നിലപാട് മയപ്പെടുത്തിക്കൊണ്ട്, ഭരണ സംവിധാനത്തോട് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
മനസാക്ഷി വോട്ടെന്നോ സമദൂരമെന്നോ പറയില്ല. മറിച്ച്, മദ്യത്തിനും പണത്തിനു അടിപ്പെടാതെ സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താന്‍ അണികളോട് സഖ്യം ആവശ്യപ്പെട്ടു.
ഏതു മുന്നണി വിജയിച്ചാലും സംസ്ഥാനത്ത് മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അതിനാലാണ് സ്ഥാനാര്‍ഥിയെ നിറുത്താത്തതെന്നും സാബു പറഞ്ഞു.
ഭരണസംവിധാനത്തോട് അണികള്‍ക്ക് എതിര്‍പ്പുള്ളതായി പറഞ്ഞിട്ടില്ല. നേതാക്കളെ അനുസരിച്ച് വോട്ടു ചെയ്യുന്ന സാഹചര്യം മാറണം. രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തി വോട്ടുചെയ്യണം. കാലാവസ്ഥ പ്രതികൂലമായാലും വോട്ടു ചെയ്യണം.
എല്ലാ മുന്നണികളും തങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. സ്ഥാനാര്‍ഥി ഇല്ലാതെ ട്വന്റി 20-ആംആദ്മി സഖ്യം തൃക്കാക്കരയില്‍ വിജയിച്ചിരിക്കുന്നു. ജയപരാജയങ്ങളെ നിശ്ചയിക്കുന്ന ഘടകമായി സഖ്യം മാറി, സാബു കൂട്ടിച്ചേര്‍ത്തു.
Summary: The Aam Aadmi Party Twenty20 alliance has stated that it will not support the three fronts in the Thrikkakara by-election. Twenty20 Coordinator Sabu M Jacob said activists should understand the political situation and vote wisely.
COMMENTS