സ്വന്തം ലേഖകന്‍ തിരുവനന്തപുരം : അതിവേഗ റെയില്‍ പദ്ധതിക്കായി കേരളത്തില്‍ നിര്‍ബന്ധിതമായി അതിരടയാള കല്ലിടുന്നത് അവസാനിപ്പിച്ചതായി സര്‍ക്കാര്‍...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : അതിവേഗ റെയില്‍ പദ്ധതിക്കായി കേരളത്തില്‍ നിര്‍ബന്ധിതമായി അതിരടയാള കല്ലിടുന്നത് അവസാനിപ്പിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.
വ്യാപക പ്രതിഷേധം സംസ്ഥാനമാകെ ഉയര്‍ന്നതോടെയാണ് ഈ തീരുമാനം. ഇനി മുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അളവുകള്‍ നടത്താനാണ് തീരുമാനം. സാമൂഹിക ആഘാത പഠനത്തിനു പുറമേ മറ്റു കാര്യങ്ങള്‍കക്കും ജി പി എസ് ഉപയോഗിക്കാന്‍ റവന്യു വകുപ്പ് ഉത്തരവിറക്കി.
അതിരടയാള കല്ലുകള്‍ ഇട്ടത് കെ റെയില്‍ സാമൂഹ്യ ആഘാത പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇതിനെതിരേ സംസ്ഥാനമെമ്പാടും പ്രതിഷേധം ഉയര്‍ന്നതോടെ ഭരണമുന്നണിയില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു.
ഭൂഉടമയുടെ അനുവാദമുണ്ടെങ്കില്‍ മാത്രമേ ഇനി കല്ലിടുകയുള്ളൂ എന്നാണ് പറയുന്നത്. ഇതു തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉയരാവുന്ന ജനരോഷം തണുപ്പിക്കാനുള്ള തന്ത്രമാണോ എന്നു വ്യക്തമല്ല.
ഭൂഉടമയ്ക്ക് എതിര്‍പ്പ് ഉണ്ടെങ്കില്‍ ഇനി അതിരടയാള കല്ല് സ്ഥാപിക്കാതെ ജിയോടാഗ് സംവിധാനം നടപ്പാക്കാനാണ് തീരുമാനം. ഇങ്ങനെ ജിയോ ടാഗ് സ്ഥാപിക്കപ്പെട്ടാലും ഭാവിയില്‍ ഈ ഭൂമി വച്ചു ലോണിനോ മറ്റോ പോകാന്‍ സാദ്ധ്യത കുറവായിരിക്കുമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം.
Summary: The government has made it clear that it will stop forcibly laying cross-border stones in Kerala for the high-speed rail project. The decision comes amid widespread protests across the state. From now on, the decision will be made to make measurements using GPS system. The Revenue Department has ordered the use of GPS for other purposes besides social impact assessment.
COMMENTS