Navjot Singh Sudhu gets one year in jail
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി. 34 വര്‍ഷം മുന്‍പ് കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റത്തില്‍ ഗുര്‍ണാം സിങ്ങ് എന്ന ആള്‍ മരിച്ച കേസിലാണ് ശിക്ഷ.
പട്യാലയില്‍ 1988ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടുറോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍ണാം സിംഗ് ചോദ്യം ചെയ്തത് തര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ഗുര്‍ണാം സിംഗ് മരണമടയുകയും പഞ്ചാബ് ഹൈക്കോടതി സിദ്ധുവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയുമായിരുന്നു.
സിദ്ധുവിനെ ഹൈക്കോടതി 3 വര്‍ഷം തടവിന് ശിക്ഷിച്ചെങ്കിലും സുപ്രീംകോടതി അന്ന് ശിക്ഷ 1000 രൂപയിലൊതുക്കുകയുമായിരുന്നു. എന്നാല്‍ ഇതിനെതിരെ ഗുര്‍ണാം സിങ്ങിന്റെ ബന്ധുക്കള്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
Keywords: Navjot Singh Sudhu, one year, jail, Supreme court
COMMENTS