Tamil an official language
ചെന്നൈ: തമിഴ് ഒദ്യോഗിക ഭാഷയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ചെന്നൈയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായെത്തിയ പ്രധാനമന്ത്രിയോടാണ് സ്റ്റാലിന്‍ ഈ ആവശ്യമുന്നയിച്ചത്.
ഹിന്ദിക്കൊപ്പം പ്രാധാന്യം തമിഴിനും നല്‍കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ വ്യവഹാര ഭാഷ തമിഴാക്കണമെന്നുമാണ് പ്രധാനമന്ത്രിയോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്.
ഇതോടൊപ്പം തമിഴ്‌നാടിനെ നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും സ്റ്റാലിന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
Keywords: M.K Stalin, PM, Tamil, Official language
COMMENTS