തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്...
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് നടപടി.
മെഡിക്കല്‍ - നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും ജീവനക്കാരും നിര്‍ബന്ധമായും ഐഡന്റിറ്റി കാര്‍ഡ് ധരിച്ചിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സുരക്ഷാ ജീവനക്കാര്‍ ഇത് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
Keywords: Veena George, medical college, ID card
COMMENTS