Manju Warrier's second Tamil film with actor Ajith Kumar
കൊച്ചി: നടി മഞ്ജു വാര്യര്‍ വീണ്ടും തമിഴകത്തേക്ക്. ഇത്തവണ അജിത്തിന്റെ നായികയായാണ് മഞ്ജു തമിഴിലെത്തുന്നത്. `വലിമൈ' സംവിധായകന്‍ എച്ച്.വിനോദിന്റെ അടുത്ത അജിത്ത് ചിത്രത്തിലാണ് മഞ്ജു എത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബാങ്ക് മോഷണം ഇതിവൃത്തമാക്കിയുള്ള ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ലൊക്കേഷന്‍ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ്. ധനുഷിന്റെ നായികയായി അസുരനിലെത്തിയശേഷമുള്ള മഞ്ജു വാര്യരുടെ ശ്രദ്ധേയമായ തമിഴ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
Keywords: Manju Warrier, Tamil film, Ajith Kumar
COMMENTS