K.Sudhakaran's remark against CM
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശം പിന്‍വലിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കെ.സുധാകരന്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരിപാടിയുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുമ്പോള്‍ ചങ്ങലയ്ക്കിട്ട നായ എന്ന പ്രയോഗം നടത്തിയതാണ് വിവാദമായത്. ഇതിനെതിരെ സി.പി.എം രംഗത്തെത്തുകയായിരുന്നു.
എന്നാല്‍ മലബാറിലെ നാട്ടുശൈലിയാണ് താന്‍ പറഞ്ഞതെന്ന് കെ.സുധാകരന്‍ വ്യക്തമാക്കി. അതിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നുയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇതിന്റെ പേരില്‍ ഇടതുമുന്നണി നിയമനടപടിക്ക് പോകുകയാണെങ്കില്‍ അത് നേരിടുമെന്നും തന്റെ പരാമര്‍ശം കാരണം തൃക്കാക്കരയില്‍ യു.ഡി.എഫിന്റെ വോട്ട് കുറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: K.Sudhakaran, Remark, CM, CPM
COMMENTS