K.S.R.T.C approaches supreme court
ന്യൂഡല്‍ഹി: ഡീസലിന് അധിക വില ഈടാക്കുന്ന എണ്ണക്കമ്പനികള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി സുപ്രീംകോടതിയില്‍. എണ്ണക്കമ്പനികള്‍ ഡീസലിന് വിപണി വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നതിനെതിരെയാണ് കെ.എസ്.ആര്‍.ടി.സി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഡീസലിന്റെ കൂടിയ നിരക്ക് ശരിവച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും കെ.എസ്.ആര്‍.ടി.സി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇന്ധനവില നിരക്ക് ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും കെ.എസ്.ആര്‍.ടി.സി ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
Keywords: Supreme court, K.S.R.T.C, Fuel price


COMMENTS