Thrikkakkara byelection
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. കെ.എസ് അരുണ്‍ കുമാര്‍ സി.പിഎം സ്ഥാനാര്‍ത്ഥിയാകും. എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവില്‍ സി.പി.എം എറണാകുളം ജില്ലാ കമ്മറ്റി അംഗമാണ് അരുണ്‍ കുമാര്‍.
ചാനല്‍ ചര്‍ച്ചകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള യുവ നേതാവായ കെ.എസ് അരുണ്‍ കുമാര്‍ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി ഉപാധ്യക്ഷന്‍, സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം, ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്നുയെന്ന പ്രത്യേകതയും അരുണ്‍കുമാറിനുണ്ട്. തൃക്കാക്കരയില്‍ അന്തരിച്ച ജനപ്രിയനായിരുന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് അരുണ്‍കുമാറിന്റെ പ്രധാന എതിരാളി.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ട്വിന്റി ട്വന്റി - ആം ആദ്മി പാര്‍ട്ടി കൂട്ടുകെട്ടും ഇത്തവണ തൃക്കാക്കരയിലെ പ്രത്യേകതയാണ്.
Keywords: Thrikkakkara byelection, K.S Arun Kumar, CPM candidate
COMMENTS