Finance Minister KN Balagopal has said that there is no need to reduce fuel prices in Kerala. According to the Finance Minister, the fuel tax in Keral
സ്വന്തം ലേഖകന്‍
കൊച്ചി: കേരളത്തില്‍ അധികമായി ഇന്ധനവില കുറയ്ക്കുന്നത് ആലോചനയിലില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
ഇന്ധന നികുതി കേരളത്തില്‍ സ്വാഭാവികമായി കുറഞ്ഞതല്ലെന്നും സംസ്ഥാനം കുറച്ചതാണെന്നുമാണ് ധനമന്ത്രിയുടെ വാദം.
ഇന്ധന നികുതി ഇടതു സര്‍ക്കാര്‍ കൂട്ടിയിട്ടില്ല. കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് നികുതി കൂട്ടിയത്. പത്തുപതിനെട്ടു തവണ നികുതി കൂട്ടിയിട്ടാണ് മുന്നോ നാലോ തവണ ഉമ്മന്‍ ചാണ്ടി നികുതി കുറച്ചത്. ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാമെന്നും ബാലഗോപാല്‍ പറഞ്ഞു.
കേന്ദ്രം മൂന്ന് രൂപയില്‍ നിന്ന് നികുതി 30 രൂപയാക്കി ഉയര്‍ത്തുകയായിരുന്നു. അതില്‍ നിന്ന് എട്ടുരൂപയാണ് ഇപ്പോള്‍ കുറച്ചത്. ഇതു വലിയ ഇളവായി കാണരുത്. ഇന്ധന നികുതി ഇടതു സര്‍ക്കാര്‍ കൂട്ടിയിട്ടില്ല. 2018ല്‍ നികുതി കുറയ്ക്കുകയും ചെയ്തു.
വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസഹായം കൂടിയേ തീരൂ. വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.
കേന്ദ്ര സര്‍ക്കാരിനെതിരെ വിലക്കയറ്റത്തില്‍ പ്രതിപക്ഷ നേതാവ് ഒന്നും മിണ്ടുന്നില്ല. കഴിഞ്ഞവര്‍ഷം 4000 കോടി രൂപയാണ് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.
COMMENTS